എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

single-img
26 April 2012

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസമന്ത്രി  അബ്ദു റബ്ബ് ആണു ഫലപ്രഖ്യാപനം നടത്തിയത്.ഇത്തവണ 93.64 ശതമാനമാണു വിജയം.6995 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു.711 സ്കൂളുകൾ നൂറ് മേനി വിജയം കൊയ്തു.കണ്ണൂരാണു ഏറ്റവും വിജയ ശതമാനം കൂടിയ ജില്ല,വിജയ ശതമാനം കുറവ് പാലക്കാട് ജില്ലയ്ക്കും.എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ – 927 പേര്‍. 210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

എസ്.എസ്.എൽ.സി ഫലം  സര്‍ക്കാര്‍ വെബ്‌സൈറ്റുകളായ http://keralapareekshabhavan.in, http://results.kerala.nic.in, www.keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നിവയില്‍ ലഭ്യമാണ്.