സച്ചിൻ രാജ്യസഭയിലേക്കെന്ന് സൂചന

single-img
26 April 2012

ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ രാജ്യസഭാംഗമാകാൻ സാധ്യത.അദേഹത്തെ നാമനിർദേശം ചെയ്യുമെന്നാണ് സൂചന.സച്ചിൻ ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.എന്നാൽ നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ച് സച്ചിന്റെ പ്രതികരണം അറിവായിട്ടില്ല.പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതിയതായാണ് റിപ്പോർട്ട്.വിവിധ മേഖലകളിലെ 12 പ്രമുഖരെ രാഷ്ട്രപതിയ്ക്ക് രാജ്യസഭയിലേയ്ക്ക് നാമനിദേശം ചെയ്യാവുന്നതാണ്.ഇതിലേയ്ക്കാണ് സച്ചിന്റെ പേരും ഉയർന്ന് കേൾക്കുന്നത്.സച്ചിനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുകയാണെങ്കിൽ അത് സ്വാഗതം ചെയ്യുന്നതായി ബിജെപി പറഞ്ഞു.