റിസാറ്റ് – ഒന്ന് വിക്ഷേപിച്ചു

single-img
26 April 2012

ഇന്ത്യയുടെ  തദ്ദേശനിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്നു പുലര്‍ച്ചെ 5.47 നായിരുന്നു വിക്ഷേപണം.രാവും പകലും കാലാവസ്ഥാ ഭേദമില്ലാതെ ഭൌമചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ള 1850 കിലോഗ്രാം ഉപഗ്രഹം 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പിഎസ്എല്‍വി സി-19 എത്തിച്ചത്.ഇന്ത്യ  വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്. ദുരന്തനിവാരണ സംവിധാനവും സുനാമി, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌ തുടങ്ങിയ സൂക്ഷ്‌മ കാലാവസ്‌ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ്‌ റിസാറ്റ്‌-ഒന്ന്‌.