ലീഗ് വർഗ്ഗീയത കളിക്കുന്നു:പിണറായി വിജയൻ

single-img
26 April 2012

മുസ്ലീം ലീഗിനെതിരെ ശക്തമായ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച പാർട്ടിയായി ലീഗ് അധ:പതിച്ചെന്നും.പരസ്യമായി വർഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയായി ലീഗ് മാറിയെന്നും  പിണറായി വിജയൻ കുറ്റപ്പെടുത്തി.തീവ്രവാദത്തിന്റെ മുഖമായി ലീഗ് ഇപ്പോൾ മാറിയിരിക്കുകയാണെന്നും പിണരായി പറഞ്ഞു,എതിരഭിപ്രായം പറയുന്നവരെ വെറുതെ വിടരുതെന്നാണു ലീഗിന്റെ നിലപാടെന്നും പിണറായി കുട്ടപ്പെറ്റുത്തി.പെരുന്നയിലേക്കും ചെന്നിത്തലയുടെ വീട്ടിലേക്കും നടത്തിയ മാർച്ച് ഇതിനു ഉദാഹരണം ആണെന്നും പിണറായി പറഞ്ഞു.എ.കെ.ജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.