ഭൂമിദാനം വി.സി.ക്ക് വീഴ്ചപറ്റിയെന്ന് അബ്ദുറബ്ബ്

single-img
26 April 2012

ഭൂമിദാനം സര്‍ക്കാറിനെ അറിയിക്കുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.വി.സി.യോട് വിശദീകരണം ചോദിക്കാൻ സാവകാശം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയറിഞ്ഞാണ് ഭൂമിദാന നടപടികള്‍ തുടങ്ങിയതെന്ന് വി സി പറയാൻ സാധ്യത ഇല്ലെന്നും മന്ത്രി പറഞ്ഞു.ഭൂമി അനുവദിക്കാന്‍ ഏതു സാഹചര്യത്തിലാണ് തീരുമാനിച്ചതെന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.