മോഡിയ്ക്ക് വിസ അനുവദിക്കില്ലെന്ന് അമേരിക്ക

single-img
26 April 2012

വാഷിംഗ്ഡൺ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അമേരിക്ക സന്ദർശിക്കാൻ വിസ അനുവദിക്കേണ്ടെന്നു അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഈ തീരുമാനത്തിൽ മാറ്റം വരുത്താൻ തക്ക കാരണങ്ങൾ ഒന്നും തന്നെയില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യൂലാന്റ് അറിയിച്ചു.2005 ലാണ് നരേന്ദ്ര മോഡിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചത്.ഈ നയത്തിൽ മാറ്റം വരുത്തരുതെന്ന് ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റിയും ആവശ്യപ്പെട്ടിരുന്നു.രണ്ടാഴ്ച്ച മുമ്പ് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനയച്ച കത്തിനു മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം വ്യക്തമാക്കിയത്.