വീണ്ടും മാവോയിസ്റ്റ് ആക്രമണം

single-img
26 April 2012

ഒഡിഷയിൽ ഒരു മാസമായി ബന്ദിയാക്കിയിരുന്ന എംഎൽഎ ജിന ഹികാകയെ വിട്ടയച്ചതിന് മണിക്കൂറുകൾക്കകം മാവോയിസ്റ്റുകൾ പുതിയ അക്രമ സംഭവവുമായി രംഗത്ത്.ഇത്തവണ മഹാരാഷ്ട്രയിലാണ് മാവോവാദി ആക്രമണം ഉണ്ടായത്.ഗഡ്ചിരോലി ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തുകയും പത്ത് പേരെ ബന്ദികളാക്കുകയും ചെയ്തതായാണ് വിവരം.പ്രദേശത്ത് നിന്നും സി ആർ പി എഫിനെ മാറ്റുകയാണ് ഇത്തവണ അവരുടെ ആവശ്യം.മാവോയിസ്റ്റുകൾ വേണ്ടിയുള്ള തിരച്ചിൽ നിർത്തി വെക്കാനും ആവശ്യമുന്നയിക്കുന്നുണ്ട്.സംഭവ സ്ഥലത്തേയ്ക്ക് സംസ്ഥാന പോലീസ് സേന പുറപ്പെട്ടിട്ടുണ്ട്.