മന്തു നിവാരണ പരിപാടി ഇന്ന് മുതൽ

single-img
26 April 2012

തിരുവനന്തപുരം:ഇന്ന് മുതൽ സംസ്ഥാനം ഉൾപ്പെടെ 10 ജില്ലകളിൽ സമൂഹ മന്ത് നിവാരണ പരിപാടി തുടങ്ങും.കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജിലകളിൽ ഒന്നേകാൽ ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മരുന്നു വിതരണം നടത്തും.കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് മരുന്നു വിതരണം നടത്തുന്നത്.രണ്ടു വയസിനു താഴെയുള്ള കുട്ടികളെയും ഗർഭിണികളെയും അസുഖ ബാധിതരെയും പ്രതിരോധ ഗുളിക കഴിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഡിഇസി (ഡൈഈഥൈല്‍ കാര്‍ബോമൈസിന്‍), ആല്‍ബെന്‍ഡസോള്‍ ഗുളികകളാണു നല്‍കുന്നത്. ഇതില്‍ ആല്‍ബന്‍ഡോസോള്‍ വിരശല്യത്തിന് ഉപയോഗിക്കുന്നതാണ്. ഈ ഗുളികയ്ക്കു യാതൊരുവിധ പാര്‍ശ്വഫലവുമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഡിഇസി ഗുളികകള്‍ ഇസ്നോഫീലിയയ്ക്കും അലര്‍ജിക്കുമെതിരേ ഉപയോഗിക്കുന്നതാണ്.മന്തുരോഗം പരത്തുന്ന മൈക്രോഫിലേറിയവിരകൾ ശരീരത്തിലുള്ളവരിലാണ് ഗുളിക കഴിച്ചശേഷം പനി ,വിറയൽ,ചൊറിച്ചിൽ എന്നിവ കാണപ്പെടുന്നത്.വിരകൾ നശിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.എ.എസ് പ്രദീപ്കുമാർ പറഞ്ഞു.മുതിർന്നവർ മൂന്നു ഡിഇസി ഗുളികയും ഒരു ആല്‍ബെന്‍ഡോസോളും കഴിക്കണം. രണ്ടു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ ഒരു ഡിഇസി ഗുളികയും ആറു മുതല്‍ 15 വയസുവരെയുള്ളവര്‍ രണ്ട് ഡിഇസി ഗുളികയും കഴിക്കണം. ഒരു ഡോസ് മരുന്നു കഴിച്ചാല്‍ ഒരു വര്‍ഷം ശരീരത്തില്‍ മൈക്രോഫിലേറിയ വിരകളുടെ വ്യാപനം തടയാം. ഏതു പ്രായക്കാര്‍ക്കും മന്തുരോഗം ബാധിക്കാം.ചെറുപ്പത്തിലാണ് കൂടുതൽ പേർക്കും രോഗബാധയുണ്ടാകുന്നത്.ശരീരത്തിൽ വിരകൾ പെറ്റുപെരുകി വർഷങ്ങൾ കഴിഞ്ഞായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.12വർഷം വരെ ഈ വിരകൾ ശരീരത്തിൽ  നിലനിൽക്കും.കൈകാലുകൾക്കും വൃഷ്ണങ്ങൾക്കുമുണ്ടാക്കുന്ന വീക്കമാണ് മന്ത് രോഗത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ.ക്യൂലെക്സ്,അനോഫലീസ,മാസോണിയ തുടങ്ങിയ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.