ചന്ദ്രിക പത്രം ഓഫീസിലേയ്ക്ക് യൂത്ത് ലീഗ് മാർച്ച്

single-img
26 April 2012

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഓഫീസിലേയ്ക്ക് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.പത്ര വാർത്തകൾ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് ഇരുപതോളം വരുന്ന പ്രവർത്തകർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയത്.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.പ്രവർത്തകർ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പത്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.പിന്നിട് ഓഫീസ് അധികൃതരും നേതാക്കളും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.