2ജി അഴിമതിയിൽ ചിദംബരത്തിന്റെ മകന് നേട്ടം

single-img
26 April 2012

2ജി സ്പെക്ട്രം അഴിമതിയിൽ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരത്തിന് സാമ്പത്തിക നേട്ടമുണ്ടായതായി ആരോപണം.ജനത പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കാർത്തികിന്റെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് ലിമിറ്റഡിന് എയർസെൽ ടെലി വെഞ്ചേഴ്സിൽ ഓഹരി പങ്കാളിത്തമുണ്ട്.തന്റെ മകന് ഓഹരികൾ നൽകിയാൽ മാത്രമേ എയർസെൽ-മാക്സിസ് കരാറിന് അനുമതി നൽകൂവെന്ന് ചിദംബരം പറഞ്ഞതായും സ്വാമി ആരോപിച്ചു.2ജി അഴിമതി കേസിന്റെ പരിധിയിൽ ദയാനിധി മാരനെയും മറ്റും മാത്രമല്ലാതെ കാർത്തികിനെയും ഉൾപ്പെടുത്തി അന്വേഷണം നടത്തണം.കൂടാതെ അഴിമതിയിൽ ചിദംബരത്തിനുള്ള പങ്കും അന്വേഷിക്കണം.അദേഹം പറഞ്ഞു.