യുഡിഎഫ് ഒരുമിച്ച് നിന്ന് വൻ വിജയം നേടും:മുഖ്യമന്ത്രി

single-img
25 April 2012

നെയ്യാറ്റിൻകരയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പിറവത്ത് കാഴ്ച വെച്ച ഒരുമ നെയ്യാറ്റിൻകരയിലും യുഡിഎഫ് ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സെൽവരാജിന്റെ ചിഹ്നത്തെ സംബന്ധിച്ച് യാതൊരു അഭിപ്രായ വ്യത്യാസമോ അവ്യക്തതയോ ഇല്ലെന്നും അദേഹം പറഞ്ഞു.അതേസമയം യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി സെൽവരാജിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.കെ.പി.സി.സി.,യുഡിഎഫ് യോഗങ്ങൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം.ഇതോട് കൂടി യുഡിഎഫിന്റെ ഔദ്യോ‍ഗിക പ്രചരണത്തിനും തുടക്കമാകും.ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര സിദ്ധാന്തം പിന്തുടരുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.പെരുന്നയിൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലുമായി കൂടി കാഴ്ച നടത്തിയതിന് ശേഷമാണ് അദേഹമിത് പറഞ്ഞത്.