കടല്‍ക്കൊല: കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി

single-img
25 April 2012

ഇറ്റാലിയന്‍ നാവികരുടെ  വെടിയേറ്റ്  രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ കേരളസര്‍ക്കാരിനുവേണ്ടി  മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നും ഇതിനായി  ഒരു സീനിയര്‍ അഡ്വക്കേറ്റിനെ  നല്‍കണമെന്ന്  അഡ്വക്കേറ്റ്  ജനറലിനോട് ആവശ്യപ്പെടുമെന്നും   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനുശേഷം  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പി.എസ്.സി റാങ്ക്  ലിസ്റ്റുകളുടെ  കാലാവധി  നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോടു ആവശ്യപ്പെട്ടിട്ടുണ്ട്,  ഡോക്ടര്‍മാരുടെ  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും  മഴക്കെടുതിയില്‍  കൃഷി നാശം സംഭവിച്ചവര്‍ക്കു ധനസഹായം  വര്‍ദ്ധിപ്പിക്കാന്‍  മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.