ജിന ഹികാകയെ നാളെ മോചിപ്പിക്കും

single-img
25 April 2012

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ഒഡിഷ എംഎൽഎ ജിന ഹികാകയെ നാളെ മോചിപ്പിക്കും.ജനകീയ വിചാരണയിലാണ് ഈ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു.ഇദേഹത്തിനെ മോചിപ്പിക്കുന്നതിനായി മാവോവാദികൾ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കേണ്ട അവസാന ദിനമായിരുന്നു ഇന്ന്.ഒരു മാസം മുൻപാണ് ബിജു ജനതാദൾ എംഎൽഎ ആയ ഹികാകയെ ലക്ഷ്മിപൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയത്.മോചിതനായാൽ അദേഹം എം.എൽ.എ.സ്ഥാനം രാജിവെക്കും.നാളെ രാവിലെ 10 മണിയ്ക്ക് കൊരാപുട്ട് ജില്ലയിലെ ബലിപ്പേട്ട ഗ്രാമത്തിൽ വെച്ച് ഹികാകയെ അദേഹഥ്റ്റിന്റെ ഭാര്യയ്ക്കും അഭിഭാഷകനും വിട്ടു നൽകുമെന്നാണ് അറിയാൻ കഴിയുന്നത്.എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.