പോപ് ഗായിക മഡോണയുടെ നഗ്നചിത്രം ലേലത്തിന്

single-img
25 April 2012

മോഡലും ഗായികയുമായ മഡോണയുടെ നഗ്നചിത്രം ലേലത്തിന്.ന്യൂയോർക്കിലെ ബോൻഹാമിലെ ഒരു ആർട്ട് ഗാലറിയിലാണ് സിഗററ്റ് വലിച്ചു കൊണ്ട് നഗ്നയായി കിടക്കുന്ന ചിത്രം ലേലത്തിനു വെച്ചിരിക്കുന്നത്.പ്രസിദ്ധ ഫൊട്ടോഗ്രാഫറായ സ്റ്റീവൻ മെയ്സൽ 1990 ലാണ് ഈ ചിത്രം എടുത്തത്.ഇതിനു മുമ്പും നിരവധി നഗ്നചിത്രങ്ങൾക്ക് മഡോണ സ്റ്റീവൻ-ന്റെ മുന്നിൽ പോസ് ചെയ്തിട്ടുണ്ട്.5000 പൌണ്ടാണ് ചിത്രത്തിന് വിലയിട്ടിരിക്കുന്നത്.എന്നാൽ അതിലും കൂടിയ വിലയ്ക്ക് ചിത്രം വിറ്റു പോകുമെന്നാണ് ഗാലറി നടത്തിപ്പുകാർ പറയുന്നത്.ലോകത്തെ എക്കാലത്തെയും ഏറ്റവും മൂല്യമേറിയ താരത്തിന്റെ ചിത്രം കാണാൻ ആരാധകരുടെ വൻ തിരക്കാണ് ഗാലറിയിൽ കാണുന്നത്.