സമൂഹവിവാഹവേദിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് മാംഗല്യം

single-img
25 April 2012

സമൂഹവിവാഹത്തിന്റെ  ലളിതമായ വേദിയില്‍  ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവാഹിതനായി.  നര്‍മ്മദാ ജില്ലയിലെ  ഡെപ്യൂട്ടി കളക്ടര്‍  വിജയ് ഖരാടിയാണ് മറ്റ് 34 വരന്‍മാരോടൊപ്പം ഭിലോദയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹചടങ്ങില്‍ വിവാഹിതനായത്.  ആദിവാസി  വിഭാഗമായ  ദുംഗ്രി ഗരാസിയ  സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങിലാണ് സബര്‍കാന്ത ജില്ലയിലെ  ഖേദ്ബ്രമ സ്വദേശി വിജയ് ഖരാടിയും  വിജയനഗര  സ്വദേശിനിയായ  സീമ  ഗരാസിയയെ വിവാഹം  ചെയ്തത്. ആദിവാസി വിഭാഗക്കാരാണിരുവരും. വിവാഹത്തില്‍  വളരെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു.  ഇരുപത്തെട്ടുക്കാരനായ ഇദ്ദേഹം വളരെ ലളിതമായി   വിവാഹം നടത്താന്‍  ആഗ്രഹിച്ചിരുന്നതായി സഹോദരന്‍  ഷിരീഷ്  ഖരാടി പറഞ്ഞു. 2009ലാണ്  വിജയ് ഖരാടി ഐ.എ.എസ് പരീക്ഷ പാസായത്.