വിദ്യാർഥിയ്ക്ക് നേരെ മുളക്പൊടിയെറിഞ്ഞു

single-img
25 April 2012

എൻട്രൻസ് പരീക്ഷയെഴുതാൻ പോയ വിദ്യാർഥിയ്ക്ക് നേരെ മുളക്പൊടിയെറിഞ്ഞു.കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു.കോഴിക്കോട് വലിയങ്ങാടിയിലാണ് സംഭവം.രാവിലെ 9 മണിയ്ക്ക് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് പരീക്ഷ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട മുഹ്സിൻ എന്ന വിദ്യാർഥിയുടെ നേർക്കാണ് ആക്രമണമുണ്ടായത്.കണ്ണിൽ മുളക് പൊടി എറിയുകയും നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും ചെയ്തു.ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചിട്ട് നടക്കാതിരുന്നതിനെ തുടർന്ന് പേഴ്സിലുണ്ടായിരുന്ന 500 രൂപയുമായി അക്രമികൾ കടന്ന് കളയുകയായിരുന്നു.ഇതിനെ തുടർന്ന് വിദ്യാർഥിയ്ക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.പണം നഷ്ടപ്പെട്ടതിനെക്കാൾ പരീക്ഷയെഴുതാൻ കഴിയാത്തതിലാണ് തനിക്ക് വിഷമമെന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാർഥി പറഞ്ഞു.ആൾ ഇന്ത്യ എൻ ട്രൻസ് പരീക്ഷ പാസായിട്ടുണ്ട്.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.