കാലിക്കറ്റ് സർവ്വകലാശാലയുടെ ഭൂമി ദാനം;കോൺഗ്രസ് തന്ത്രം ലീഗിനെ കുടുക്കി

single-img
25 April 2012

അഞ്ചാം മന്ത്രി വിവാദത്തെ തുടർന്നുണ്ടായ പോരിനെതുടർന്നാണു കാലിക്കറ്റ് സർവ്വകലാശാലയുടെ ഭൂമി ദാനം പുറം ലോകം അറിഞ്ഞത്.കഴിഞ്ഞ 31നാണു കോൺഗ്രസ് അംഗങ്ങളുടെ വിയോജന കുറിപ്പോടെ ഭൂമി ദാനത്തിനുള്ള തീരുമാനം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ടത്.അഞ്ചാം മന്ത്രി സ്ഥാനം മൂലം വാക്പോരിലും തെരുവിലും ഏറ്റു മുട്ടിയ കോൺഗ്രസ് ലീഗ് അംഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ലീഗിനെ കുടുക്കാനുള്ള വഴിയായാണു ഭൂമി ദാനത്തെ കോൺഗ്രസ് കണ്ടത്.അവർ അത് സമർത്ഥമായി ഉപയോഗിക്ക്കയും ചെയ്തു.അഞ്ചാം മന്ത്രി സ്ഥാനത്തിൽ വിജയിച്ച് നിന്ന ലീഗിനു ഭൂമി ദാന വിവാദം നാണക്കേടാവുകയും ചെയ്തു.ഭൂമി ദാനം ചെയ്ത് ട്രസ്റ്റുകളുടെ വിവരം മറയ്ക്കാൻ ലീഗ് ശ്രമിച്ചെങ്കിലും കോൺഗ്രസ് അംഗങ്ങൾ വിവരങ്ങൾ ചോർത്തി ലീഗിനെ പ്രതികൂട്ടിലാക്കുകയാണു ഉണ്ടായത്.കോൺഗ്രസിനെതിരെ പടപ്പുറപ്പാട് നടത്തിയ ലീഗിനെ ഒതുക്കാൻ ലഭിച്ച മാർഗ്ഗം കോൺഗ്രസ് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു.അഞ്ചാം മന്ത്രി വിവാദം അവസാനിച്ചെങ്കിലും ലീഗിനു വിനയായി ഭൂമി ദാനം മാറിയിരിക്കുകയാണു.ഇതിനിടയിൽ യൂത്ത് കോൺഗ്രസ് കാലിക്കറ്റ് സർവ്വകലാസാലയിൽ സമരവും തുടങ്ങിയിരിക്കയാണു.അഞ്ചാം മന്ത്രി വിവാദത്തിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിച്ച് ഭൂമി വിവാദത്തിലേക്ക് മാറിയത് കോൺഗ്രസിനു നേട്ടമാകുകയും ലീഗിനു തിരിച്ചടിയാവുകയും  ചെയ്തു.