കളക്ടറുടെ മോചനം;പുതിയ മധ്യസ്ഥനായി പ്രൊഫ.ജി.ഹര്‍ഗോപാല്‍

single-img
25 April 2012

കളക്ടറെ തട്ടിക്കൊണ്ടുപോയതുമായി  ബന്ധപ്പെട്ട ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുവാന്‍ മാവോയിസ്റ്റുകള്‍  ആളെ നിര്‍ദ്ദേശിച്ചു. ഹൈദ്രരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ജി.ഹര്‍ഗോപാലിനെയാണ്  മാവോയിസ്റ്റുകള്‍  നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇന്നലെ രാത്രി  എസ്.എം.എസ് വഴിയാണ്  മാവോയിസ്റ്റുകള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഭോപ്പാലിലെ  സുഖ്മ ജില്ലയിലെ കളക്ടറായ  അലക്‌സ് പോളിനെ  തട്ടിക്കൊണ്ടുപോയ കേസില്‍ മധ്യസ്ഥയ്ക്ക്  അണ്ണാഹസാരെ സംഘത്തിലെ  പ്രശാന്ത് ഭൂഷണ്‍, ആദിവാസി  മഹാസഭാ പ്രസിഡന്റ്  മനീഷ് കുഞ്ജം  എന്നിവരെ മധ്യസ്ഥതക്ക് വിളിച്ചിരുന്നുവെങ്കിലും അവര്‍ സമ്മതിച്ചിരുന്നില്ല, തുടര്‍ന്ന് രണ്ടാമതായി  ജി. ഹര്‍ഗോപാലിനെ  മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.   ഒറീസയിലെ  കളക്ടര്‍ ആര്‍ വിനീല്‍കൃഷ്ണയെ  തട്ടിക്കൊണ്ടുപ്പോയപ്പോഴുള്ള മധ്യസ്ഥസംഘത്തില്‍ ഹര്‍ഗോപാല്‍ ഉണ്ടായിരുന്നു