രാജ്യസഭ എം.പി ബ്രിജ് ഭൂഷണ്‍ തിവാരി അന്തരിച്ചു

single-img
25 April 2012

സമാജ്  വാദി പാര്‍ട്ടി നേതാവും  രാജ്യസഭാ  എം.പിയുമായ  ബ്രിജ് ഭൂഷണ്‍ തിവാരി അന്തരിച്ചു.  71 വയസായിരുന്നു.  ഇന്ന് രാവിലെയുണ്ടായ  ഹൃദയസ്തംഭനത്തെ തുടര്‍ന്ന്  സിറ്റി ആശുപത്രിയില്‍  എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.    രണ്ടാംതവണയാണ് രാജ്യസഭയിലേയ്ക്ക്  അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.