തമന്ന അവതാർ 2വിൽ?

single-img
25 April 2012

ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രമായ അവതാർ 2വിലേക്ക് തമന്നയ്ക്ക് ക്ഷണമെന്ന് അഭ്യൂഹം.2015 ൽ പുറത്തിറങ്ങുന്ന അവതാർ 2 ഇന്ത്യൻ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണു.ഇന്ത്യൻ മുഖമുള്ള ഒരു നായികയെ തേടി കാമറൂൺ ഇന്ത്യയിൽ എത്തിയിരുന്നു.അതിനിടയിലാണു ഒരു ഇന്ത്യൻ ചാനലിൽ തമന്നയുടെ ഒരു ഗാന രംഗം കണ്ടത്.തന്റെ അവതാർ 2ലെ നായികയ്ക്ക് പറ്റിയ മുഖം തമന്നയുടേതെന്ന് ഉറപ്പിച്ച കാമറൂൺ തമന്നയെ അമേരിക്കയിലേക്ക് വിളിപ്പിച്ച് അവതാർ 2ലെ മേക്കപ്പ് ടെസ്റ്റും ചെയ്യിപ്പിച്ചെന്നാണു അണിയറ വർത്തമാനം.ഇതിനെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ തമന്നയും തയ്യാറായിട്ടില്ല

[nggallery id=47]