ആരാധികയ്ക്കെതിരെ ഷാഹിദ് പരാതി നൽകി.

single-img
24 April 2012

മുംബൈ:സ്ഥിരമായി ശല്യം ചെയ്യുന്ന ആരാധികയ്ക്കെതിരെ ബോളിവുഡ് ഹീറോ ഷാഹിദ് കപൂർ പരാതി കൊടുത്തു.ഈ ആരാധിക ആരെന്നറിയണ്ടെ ബോളിവുഡ് ഇതിഹാസനായകനായിരുന്ന രാജ് കുമാറിന്റെ മകൾ വാസ്തവിക്ത.ഷാഹിദിനുവേണ്ടി മാനേജരാണ് പോലീസിൽ പരാതികൊടുത്തത്.വാസ്തവിക്ത തന്റെ ബോളിവുഡിലെ ആദ്യ സിനിമയായ എയ്റ്റിൽ അഭിനയിക്കുന്നതിനിടെയാണ് ഷാഹിദിനോടുള്ള ആരാധന തുടങ്ങിയത്.ആരാധന പിന്നിട് പ്രണയമായി മാറാൻ അധികം താമസമുണ്ടായില്ല.ഷാഹിദിന്റെ സിനിമ ലൊക്കേഷനുകളിൽ ചെന്നുശല്യപ്പെടുത്തുക,വീടിനുമുന്നിൽ കാത്തു നിൽക്കുക,സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഡോർബെൽ അടിക്കുക തുടങ്ങിയവയാണ് ഇപ്പൊഴത്തെ വാസ്തവിക്തയുടെ ഹോബികൾ.കൂടാതെ ഷാഹിദ് തന്റെ ഭർത്താവാണെന്ന് വാദിക്കുക എന്നിവയുമുണ്ട്.പലസ്ഥലങ്ങളിലും തന്റെ ഭർത്താവ് ഷാഹിദാണെന്നുള്ള പരാമർശങ്ങൾ വാസ്തവിക്ത നടത്തിയിട്ടുമുണ്ട്.ഇതിൽ ഇവരുടെ അമ്മ ഷാഹിദിനോട് മാപ്പും പറഞ്ഞിട്ടുണ്ട്.ഷാഹിദിന്റെ സമീപത്തുള്ള ഫ്ലാറ്റിലാണ് വാസ്തവിക്ത ഇപ്പോൾതാമസിക്കുന്നത്. ഷാഹിദിന് ഇഷ്ട്ടമില്ലെന്നു പറഞ്ഞ് ഇവിടെ വീട്ടുകാരെപ്പോലും അടുപ്പിക്കാറില്ല.സംഭവം ഇത്രയും വഷളായതിനെതുടർന്നാണ് ഷാഹിദ് പരാതികൊടുക്കാൻ നിർബന്ധിതനായത്.