ഭൌമദിനത്തിൽ എസ്ബിടി “എർത്ത് വാക്ക്“

single-img
24 April 2012

ലോകഭൌമദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ കൂട്ടനടത്തം സംഘടിപ്പിച്ചു.കവടിയാർ സ്ക്വൊയറിൽ നിന്നും കനകകുന്ന് വരെയായിരുന്നു കൂട്ടനടത്തം.ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാർ,മേയർ കെ.ചന്ദ്രിക,എസ്ബിടി മാനേജിങ്ങ് ഡയറക്ടർ പി.നന്ദകുമാരൻ എന്നിവർ എർത്ത് വാക്കിനു നേതൃത്വം നൽകി.ഭൌമദിന ചിഹ്നം ആലേഖനം ചെയ്ത ടീഷർട്ടും തൊപ്പിയും അണിഞ്ഞ് ഭൌമദിന സന്ദേശങ്ങൾ എഴുതിയ പ്ലെക്കാർഡും കെയ്യിലേന്തിയാണു എർത്ത് വാക്ക് അംഗങ്ങൾ കൂട്ടനടത്തത്തിൽ പങ്കെടുത്തത്