സമ്പത്ത്‌വധക്കേസ് അവസാനഘട്ടത്തില്‍: സി.ബി.ഐ

single-img
24 April 2012

പുത്തൂര്‍ വധക്കേസില്‍  പ്രതിയായ സമ്പത്ത്  പോലീസ് കസ്റ്റഡിയില്‍  മരിച്ചതു സംബന്ധിച്ച  കേസിലെ അന്വേഷണം അവസാനഘട്ടത്തിലെന്നു സി.ബി.ഐ.   ഈ കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട്  സമ്പത്തിന്റെ സഹോദരന്‍  മുരുകേശന്‍  സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ചാണ്  സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചത്.  മുരുകേശന്റെ   ഹര്‍ജിയില്‍ മറുപടി  നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കണമെന്ന് അന്വേഷണ സംഘത്തിന്റെ  ആവശ്യം കോടതി അംഗീകരിച്ചു.

ചെന്നൈ യൂണിറ്റിലെ  ഡി.വൈ.എസ്.പി  പി. ജയകുമാറാണ്  ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്.  നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്നത്  സി.ബി.ഐ ഉദ്യോഗസ്ഥനായ  ഹരിദത്തായിരുന്നു. സമ്പത്ത് വധക്കേസില്‍  അന്തിമ റിപ്പോര്‍ട്ട്  നല്‍കാനുള്ള  സമയം അടുത്തുവരവേയായിരുന്നു ഹരിദത്തിന്റെ ആത്മഹത്യ.  തുടര്‍ന്നാണ്  ജയകുമാര്‍ അന്വേഷണ ചുമതലയേറ്റെടുത്തത്.  കേസ് മെയ്  ഏഴിനു  പരിഗണിക്കും.