സ്വരാജിനെ നിലക്ക് നിർത്തണമെന്ന് വിഷ്ണുനാഥ്

single-img
24 April 2012

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം. സ്വരാജിനെ നിയന്ത്രിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.സി വിഷ്ണുനാഥ് എംഎൽഎ.അച്യുതാനന്ദനെ സ്വരാജ് അപമാനിച്ചത് പോലെ ആകില്ല ഉമ്മൻ ചാണ്ടിയെ അപമാനിച്ചാലുള്ള പ്രതികരണമെന്ന് സ്വരാജ് മനസ്സിലാക്കണമെന്നും ആര്‍ക്കെതിരേയും എന്തും പറയാനുള്ള ലൈസന്‍സാണു ഡിവൈഎഫ്ഐ പ്രസിഡന്‍റ് സ്ഥാനമെന്നു സ്വരാജ് ധരിക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു.

ജാതി മത സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാകില്ല.സമുദായ നേതാക്കള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയും രാഷ്ട്രീയകക്ഷികളുടെ തീരുമാനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു,ജാതിമത ശക്തികള്‍ക്കു രാഷ്ട്രീയത്തിലും ഭരണത്തിലും ഇടം നല്‍കിയതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ടെന്നു പി.സി. വിഷ്ണുനാഥ് പറഞ്ഞു.ജാത് മത സംഘറ്റനകൾ പരിധി ലംഘിച്ചത് കൊണ്ടാണു യൂത്ത് കോൺഗ്രസ് വിഷയത്തിൽ ഇടപെടുന്നത്., ഒരു സമുദായ സംഘടന കോണ്‍ഗ്രസിനോട് അല്‍പം വിദ്വേഷത്തോടെ സംസാരിച്ചപ്പോള്‍ ആ അവസരം മുതലാക്കാന്‍ കാറെടുത്തു ചങ്ങനാശേരിക്കു പോയതു മുന്‍ സ്പീക്കര്‍ കൂടിയായ സിപിഎം നേതാവാണെന്നും വിഷ്ണുനാഥ് പറഞ്ഞു.യുവജനയാത്രാ പര്യടനവുമായി കോഴിക്കോട്ടെത്തിയ വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുക ആയിരുന്നു വിഷ്ണുനാഥ്