നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ജൂൺ 2ന്

single-img
24 April 2012

ആർ.ശെൽവരാജ് എം.എൽ.എ.സ്ഥാനം രാജി വെച്ചതിനെ തുടർന്ന് ഒഴിവു വന്ന നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽ ജൂൺ 2ന് നടക്കും.ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് 9ന് ആയിരിക്കും.അന്ന് മുതൽ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്.മെയ് 16 ആണ് അവസാന പത്രിക സമർപ്പണ ദിനം.സൂക്ഷ്മ പരിശോധന മെയ് 17 ന് നടക്കും.ജൂൺ 15 നായിരിക്കും വോട്ടെണ്ണൽ നടക്കുക.

എൽ.ഡി.എഫിൽ നിന്ന് കൂറുമാറിയെത്തിയ ആർ.ശെൽവരാജ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി എഫ്.ലോറൻസും ബി.ജെ.പി.യുടെ സ്ഥാനാർഥിയായി മുതിർന്ന നേതാവ് ഒ.രാജഗോപാലും രംഗത്തുണ്ട്.മൂന്ന് മുന്നണികളും ഇതിനകം തന്നെ പ്രചാരണം തുടങ്ങി കഴിഞ്ഞു.സാമുദായിക വോട്ടുകൾക്ക് വൻ സ്വാധീനമുള്ള മണ്ഡലമായത് കൊണ്ട് തന്നെ എൽ.ഡി.എഫും യു.ഡി.എഫും നാടാർ സമുദായത്തിൽ പെട്ട സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നെയ്യാറ്റിൻകരയിൽ പ്രാബല്യത്തിൽ വരും.