മാരുതിയിൽ സമര ഭീഷണി

single-img
24 April 2012

ഇന്ത്യയിലെ ഒന്നാം നിര കാർ നിർമ്മാണ കമ്പനിയായ മാരുതി ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയിൽ.അഞ്ച് മടങ്ങ് ശമ്പള വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുമെന്ന് ജീവനക്കാർ അറിയിച്ചിരിക്കുന്നത്.മനേസർ പ്ലാന്റിലെ ജീവനക്കാരാണ് പണിമുടക്കാൻ തയ്യാറെടുക്കുന്നത്.കമ്പനിയിൽ പുതിയതായി രൂപീകരിക്കപ്പെട്ട മാരുതി സുസുകി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് 20 ആവശ്യങ്ങളടങ്ങുന്ന നോട്ടീസ് കമ്പനിയ്ക്ക് ജീവനക്കാർ നൽകിയത്.ഡി എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണം,പ്രിവിലേജ്,ക്യാഷ്വൽ അവധികളുടെ എണ്ണം വർദ്ധിപ്പിക്കണം,ഗതാഗത സൌകര്യവും താമസ സൌകര്യവും ഒരുക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.ഒന്നിനും മാനേജ്മെന്റ് സമ്മതം നൽകിയിട്ടില്ല.നിലവിൽ 15,000 മുതൽ 17,000 വരെയാണ് ജൂനിയർ അസോസിയേറ്റിന്റെ സ്ഥിര തസ്തികകൾക്ക് ലഭിക്കുന്ന ശമ്പളം.