കടൽക്കൊല:കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേസിൽ നിന്ന് പിന്മാറുന്നു

single-img
24 April 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ നിന്ന് കൊല്ലപ്പെട്ട മത്സ്യത്തൊളിലാളികളുടെ ബന്ധുക്കള്‍ പിന്മാറുന്നു.നഷ്ടപരിഹാരം സംബന്ധിച്ച് കോടതിക്ക് പുറത്ത് കേസ് ധാരണയായിരുന്നു.ഇതു സംബന്ധിച്ച്‌ കൊല്ലം സിജെഎം കോടതിയിലും ഹൈക്കോടതിയിലും ബന്ധുക്കള്‍ അപേക്ഷ നല്‍കി.മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ധാരണാ പത്രം ഇറ്റാലിയൻ സർക്കാരും മരിച്ചവരുടെ ബന്ധുക്കളും തമ്മിൽ ഒപ്പ് വെച്ചിരുന്നു.ബന്ധുക്കള്‍ പിന്മാറിയാലും കൊലപാതകക്കേസില്‍ പ്രധാന എതിര്‍കക്ഷിയായ സര്‍ക്കാരിന്‌ തുടര്‍ നടപടിൾ സ്വീകരിക്കാം