ഗോവിന്ദചാമി പോലീസിന് തലവേദനയാവുന്നു

single-img
24 April 2012

സൗമ്യവധക്കേസില്‍  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  ഗോവിന്ദചാമി ജയിലധികൃതര്‍ക്കും പോലീസിനും തലവേദനയാവുന്നു.  ട്രെയില്‍ വച്ച് ഒരു സ്ത്രീയുടെ  പണം മോഷ്ട്ടിച്ച കുറ്റത്തിന് കഴിഞ്ഞ ദിവസം രാവിലെ  സേലത്തെ കോടതിയില്‍ ഇദ്ദേഹത്തെ ഹാജരാക്കിയിരുന്നു. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ  കണ്ട ഗോവിന്ദചാമി അവര്‍ക്കു മുമ്പാകെ  അസഭ്യം പറയുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.  മനുഷ്യന്‍ ജനിക്കുന്നത് തെറ്റുചെയ്യാണാനെന്നും, എന്ത് ശിക്ഷ കിട്ടിയാലും തനിക്ക് ഒരു ചുക്കുമില്ലെന്നുപറഞ്ഞ് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്ത ഗോവിന്ദചാമി കേരള-തമിഴ്‌നാട്  പോലീസിന്റെ കൈവശം തനിക്കെതിരെ  ഒരു തെളിവുകളുമില്ലെന്നും  പറഞ്ഞു.  കേസിന്റെ വിധി  ഈ മാസം 26 നാണ്.
ഇതിന് മുമ്പും ഗോവിന്ദചാമി ജയിലില്‍ ആത്മഹത്യാശ്രമവും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്.