നാലു വയസുകാരൻ പിതാവിനെ വെടിവച്ചു കൊന്നു.

single-img
24 April 2012

റിയാദ്:വീഡിയോ ഗെയിം വാങ്ങി നൽകാതിരുന്നപിതാവിനെ നാലു വയസുകാരൻ വെടിവെച്ചു കൊന്നു.അറേബ്യയിൽ ദക്ഷിണ ജിസാൻ മേഖലയിലായിരുന്നു സംഭവം.പ്ലേസ്റ്റേഷൻ എന്നവീഡിയോ ഗെയിം വാങ്ങി നൽകണമെന്ന് പിതാവിനോട് കുട്ടി ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇതു വാങ്ങാതെയാണ് പിതാവ് തിരിച്ച് വീട്ടിലെത്തിയത്.ഇതിൽ രോഷകുലനായ കുട്ടി പിതാവ് വസ്ത്രം മാറുന്നതിനിടയിൽ മേശപ്പുറത്തിരുന്ന പിസ്റ്റൾ എടുത്ത് വെടി വെയ്ക്കുകയായിരുന്നു. ഇയാൾ സംഭവസഥലത്തു വെച്ചു തന്നെ മരിച്ചു.