ദാദയ്ക്ക് യുവിയുടെ വക ഹെയർ ജെല്ലുകൾ

single-img
24 April 2012

ഒടുവിൽ യുവരാജ് വിശ്രമം നയിക്കുന്ന തന്റെ ഹെയർജെല്ലുകൾക്ക് ഇണങ്ങിയ മുടിയിഴകൾ കണ്ടെത്തി.തന്റെ അഭാവത്തിൽ പുനെ വാരിയേഴ്സിനെ വിജയങ്ങളിലേയ്ക്ക് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാരാജാവ് സാക്ഷാൽ സൌരവ് ഗാംഗുലിക്കാണ് തന്റെ ഹെയർ ജെല്ലുകൾ യുവി ഓഫർ ചെയ്തിരിക്കുന്നത്.കാൻസർ ചികിത്സയെ തുടർന്ന് തലയിലെ മുടിയെല്ലാം നഷ്ടപ്പെട്ടിരിക്കുന്ന അദേഹം മുൻപ് തന്റെ ഹെയർ സ്റ്റൈലിനും സ്റ്റൈലിഷ് രൂപഭാവങ്ങൾക്കും പ്രശസ്തനായിരുന്നു.കഴിഞ്ഞ ഏപ്രിൽ 21ന് ഡൽഹിയുമായി നടന്ന മത്സരത്തിൽ കെവിൻ പീറ്റേഴ്സൺന്റെ വിക്കറ്റെടുത്തതിന് ശേഷം വിജയാഹ്ലാദത്തിൽ ഓടിയ ഗാംഗുലിയുടെ നീണ്ട മുടിയിഴകളെ പരാമർശിച്ചാണ് യുവി ഹെയർ ജെല്ലിന്റെ കാര്യം പറഞ്ഞത്.കത്തി ക്കയറുകയായിരുന്ന പീറ്റേഴ്സണന്റെ വിക്കറ്റ് മനോഹരമായൊരു ഡെലിവറിയിലൂടെ പിഴുതെടുത്ത ദാദയുടെ ആഹ്ലാദം പ്രകടനം ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു.“ദാദയുടെ ആഹ്ലാദ പ്രകടനം നമ്മളെ പഴയ ദിനങ്ങളിലേയ്ക്ക് കൊണ്ട് പോയി.ഒരേ ഒരു പ്രശ്നം ആ മുടികളായിരുന്നു.അവയ്ക്ക് ഒതുക്കം വരുത്താൻ പണിയൊന്നുമില്ലാതെ കിടക്കുന്ന എന്റെ ഹെയർ ജെല്ലുകൾ അദേഹത്തിന് നൽകാൻ ഞാൻ തയ്യാറാണ്.” യുവി ഒരു ദിനപത്രത്തിലെ തന്റെ കോളത്തിലെഴുതി.