കലക്ടറുടെ ആരോഗ്യനില ഗുരുതരം; സര്‍ക്കാര്‍ മരുന്നുകള്‍ അയച്ചു

single-img
24 April 2012

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൂക്മ കളക്ടര്‍ അലക്‌സ് പോള്‍  മേനോന്റെ ആരോഗ്യനില  മോശമാണെന്ന മാവോയിസ്റ്റുകളുടെ അറിയിപ്പിനെ തുടര്‍ന്ന്   ഛത്തീസ്ഗഡ്  സര്‍ക്കാര്‍  മരുന്നുകള്‍ അയച്ചുകൊടുത്തു.   ആള്‍ ഇന്ത്യ ആദിവാസി  മഹാസഭാ വഴിയാണ് മരുന്നുകള്‍  മാവോയിസ്റ്റുകള്‍ക്ക്  എത്തിക്കുക. മധ്യസ്ഥത വഹിക്കാന്‍ വിസമ്മതിച്ച മനീഷ്‌കുഞ്ജം അലക്‌സിനായി  മരുന്ന്കൊണ്ടുപോകാന്‍ സമ്മതിച്ചു.

ഇദ്ദേഹത്തിന്റെ  ആരോഗ്യനില  ഗുരുതരമാണെന്നും അസ്മാരോഗിയായ കലക്ടര്‍ക്ക്  ഉടന്‍ വൈദ്യസഹായം  എത്തിച്ചുകൊടുക്കണമെന്നും   മാവോവാദികള്‍ കത്തുമുഖേന അറിയിച്ചിരുന്നു.