വ്യാജമുദ്രപത്രക്കേസ്; ഗുമസ്ഥന്‍ പിടിയിലായതായി സൂചന

single-img
24 April 2012

വ്യാജമുദ്രപത്രക്കേസില്‍ പ്രതിയായ ഗുമസ്തന്‍ വിജയനെ എറണാകുളത്തു നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ടെന്ന്  സൂചന. എന്നാല്‍ ഇക്കാര്യം    പോലീസ്  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈകേസിലെ മറ്റൊരുപ്രതിയായ തിരുവനന്തപുരം വഞ്ചിയൂരിലെ  സീനിയര്‍ വെണ്ടര്‍ കെ. ശ്രീധരന്‍ നായര്‍  ഇപ്പോഴും ഒളിവിലാണ്. വ്യാജമുദ്രപത്രത്തിന്റെ ഉറവിടത്തെ ക്കുറിച്ച് അറിയമെന്നു കരുതുന്ന ഇയാളെ  ശംഖുമുഖം എ.സി  കെ.എസ് വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.