വ്യാജമുദ്രപത്രക്കേസ്; ഗുമസ്ഥന്‍ കുറ്റം സമ്മേതിച്ചു

single-img
24 April 2012

വ്യാജമുദ്രപത്രക്കേസില്‍  ഇന്നലെ  പിടിയിലായ വക്കീല്‍ ഗുമസ്ഥന്‍  പൗഡീകോണം  സ്വദേശി വിജയകുമാര്‍   കുറ്റം സമ്മതിച്ചു. 2008 മുതല്‍  വീട്ടില്‍ പ്രിന്ററും സ്‌കാനറും  ഉപേയാഗിച്ച്  വ്യാജമുദ്രപത്രങ്ങള്‍  നിര്‍മ്മിച്ചിരുന്നതായും   ഇത്തരത്തിലുള്ള മുദ്രപത്രങ്ങള്‍ രണ്ട് കോടതികളില്‍    ഹാജരാക്കിയിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രമുഖ ചില അഭിഭാഷകരുടെയും  സഹായം  തനിക്ക് ലഭിച്ചിരുന്നു.  മുദ്രപത്രങ്ങള്‍  വ്യാജമാണെന്ന് പുറത്തായതോടെ   പ്രിന്റര്‍ നശിപ്പിച്ചു വിജയകുമാര്‍ പോലീസിനോട് പറഞ്ഞു.  പ്രിന്റര്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്നും  തൊണ്ടി മുതല്‍ കണ്ടെടുത്തശേഷം  ഇന്ന് വൈകിട്ടോടെ  ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍  ചോദ്യം ചെയ്യലിനായി  വിജയനെ  കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും.  വഞ്ചിയൂര്‍ കോടതിയിലെ  പ്രമുഖ അഭിഭാഷകന്റെ ഗുമസ്ഥനായ ഇയാള്‍ ഈ കേസില്‍ പിടിയിലാവുന്ന ആദ്യപ്രതിയാണ്. ഇന്നലെയാണ്  എറണാകുളം  സിറ്റിപോലീസ് കമ്മീഷ്ണര്‍ ഇദ്ദേഹത്തെ പിടികൂടിയത്.

വെന്‍ഡറായ  ശ്രീധരന്‍നായരെ  പ്രതിയാക്കിയാണ് വഞ്ചിയൂര്‍ പോലീസ്  കേസെടുത്തിരുന്നത്.  ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.   താന്‍ നിരപരാധിയാണെന്നും  വക്കീല്‍ ഗുമസ്ഥനായ  വിജയകുമാറാണ്  തന്റെ പേരില്‍ വ്യാജമുദ്രപത്രം  തയ്യാറാക്കി  കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും  കാണിച്ച് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക്  ശ്രീധരന്‍നായര്‍ കത്തയച്ചിരുന്നു.