ചൈനയിലുണ്ടായ ഖനിയപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു

single-img
24 April 2012

ചൈനയിലെ കല്‍ക്കരി  ഖനിയില്‍  വീണ്ടും  അപകടം.  വടക്കന്‍  ചൈനയിലെ മംഗോളിയ   സ്വയംഭരണ പ്രദേശത്തെ സിംഗ്യാ ഖനിയിലുണ്ടായ സ്‌ഫോടനത്തിലാണ്  ഒമ്പതുപേര്‍ മരിക്കുകയും  16 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തത്.   നാലുപേര്‍  സംഭവസ്ഥലത്തുവച്ച് മരിക്കുകയും  അഞ്ചുപേര്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചശേഷം മരിക്കുകയും ആയിരുന്നു. ചൈനയില്‍ നിന്ന്  പ്രതിവര്‍ഷം 300,000 ടണ്‍ കല്‍ക്കരിയാണ്   കുഴിച്ചെടുക്കുന്നതെങ്കിലും ഖനിയപകടങ്ങള്‍ തുടരെ നടക്കുന്ന രാജ്യമാണ് ചൈന. എന്നാല്‍  ഇപ്പോഴുണ്ടായ അപകടത്തിന്റെ  കാരണം വ്യക്തമായിട്ടില്ല.