ഭൂമിദാന വിവാദം:ലീഗ് നേതാക്കൾക്ക് നോട്ടീസ്

single-img
24 April 2012

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.തൃശൂർ വിജിലൻസ് കോടതിയാണ് ഇ.ഡി.ജോസഫ് എന്ന പൊതുപ്രവർത്തകൻ സമർപ്പിച്ച ഹർജിയിൽ നേതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ,മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,പി.എ.റഫീഖ്,വൈസ് ചാൻസലർ ഡോ.എം.എ.അബ്ദുസലാം,കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ.ഹംസ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.

ഇതേസമയം സർവകലാശാലയുടെ നടപടി തെറ്റാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.ഭൂമിദാനത്തെ ക്കുറിച്ച് ലീഗിന് യാതൊരറിവും ഇല്ലെന്നും അദേഹം പറഞ്ഞു.ഭൂമി നൽകാൻ തീരുമാനമായ ട്രസ്റ്റുകളിൽ നേതാക്കളുടെ ബന്ധുക്കൾ ഉണ്ടെന്നതിന്റെ പേരിൽ ലീഗിനെ കുറ്റക്കാരക്കണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.