ഒരു മതസംഘടനയ്ക്കും തന്നെ ഇസ്ലാമിൽ നിന്നും പുറത്താക്കാൻ കഴിയില്ല:ആര്യാടൻ മുഹമ്മദ്

single-img
24 April 2012

മലപ്പുറം :ഒരു സംഘടനയ്ക്കും തന്നെ ഇസ്ലാമിൽ നിന്നും പുറത്താക്കാൻ ആവില്ലെന്നു മന്ത്രി ആര്യാടൻ മുഹമ്മദ്.കൊണ്ടോട്ടിയില്‍ പി.സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുവജന യാത്രക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്യാടന്‍.ഒരു മത സംഘടനയ്ക്കു മുന്നിലും താൻ മുട്ടുമടക്കില്ല.തന്റെ അഭിപ്രായം പാർട്ടിയിൽ വീണ്ടും പറയും അതിൽ യാതൊരു വിരോധവുംതോന്നേണ്ട ആവശ്യമില്ലെന്നും ആര്യാടൻ വ്യക്തമാക്കി.ആബ്ദുറഹ്മാന്‍ സാഹിബിനെപോലും ഇസ്ലാമിൽ നിന്നും പൂറത്താക്കിയ വിഭാഗമാണിവർ എന്നാൽ അതുപോലെ തന്നെ പുറത്താക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്യാടനെതിരെയുള്ള ലീഗ്- എസ്.കെ.എസ്.എസ്.എഫ് വിമര്‍ശനത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു  .അതേസമയം യുവജന യാത്രയോടനുബന്ധിച്ച് കൊണ്ടോട്ടിയില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ യുവജന യാത്രക്കിടെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യമുണ്ടായതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്.ചേളാരിയിലും വേങ്ങരയിലും യാതൊരു പ്രശ്നവും ഉണ്ടായില്ല.അഭിവാദ്യ പ്രകടനത്തോടെയാണ് യൂത്ത് ലീഗ് നേതാക്കൾ യുവജനയാത്രയെ സ്വീകരിച്ചത്.