നോർവ്വെയിൽ നിന്നും കുട്ടികളെ വിട്ടുകിട്ടി

single-img
24 April 2012

നോർവെയിൽ സിഡബ്ല്യുഎസ് ന്റെ സംരക്ഷണയിലായിരുന്ന ഐശ്യര്യ(1),അഭിഗ്യാൻ(3)എന്നി ഇന്ത്യൻ കുട്ടികളാണ് നാട്ടിലെത്തിയത്.കുട്ടികളുടെ പിതാവ് അനൂപ് ഭട്ടാചാര്യയുടെ സഹോദരൻ അരുണ ബാഷ ഭട്ടാചാര്യയ്ക്കൊപ്പമാണ് ഇരുവരും ഡൽഹിയിലെത്തിയത്.നോർവെയിലെ ഇന്ത്യൻ എംബസി ഉദ്ദ്യോഗഥൻ ബാലചന്ദ്രനും മറ്റു ഉയർന്ന്ഉദ്ദ്യോഗഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.
2011 മെയ് മാസത്തിലായിരുന്നു അനുരൂപ് സാഗരിക ദമ്പതികളുടെ മാക്കളായ ഐഷ്വര്യ അഭിഗാൻ എന്നിവരെ മാതാപിതാക്കൾ പരിപാലിക്കുന്നതിൽ വീഴ്ച്ചയുണ്ടെന്നാരോപിച്ച് നോർവെ ശിശു ക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.കുട്ടികൾക്ക് കൈകൊണ്ട് ഭക്ഷണം വാരി നൽകുക ,അഛന്റെ കൂടെകിടത്തിയുറക്കുക എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സിഡബ്ല്യുഎസ് നടപടി കൈക്കൊണ്ടത്.  കുട്ടികളെ വിട്ടുകിട്ടുവാൻ ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.  എന്നാൽ ഈ  നിയമ പോരാട്ടത്തിനിടെ ദമ്പതികള്‍ വിവാഹ മോചനത്തിനു ശ്രമിച്ചതു വീണ്ടും പ്രശ്നം വഷളാക്കി. അടിക്കടി നിലപാടുകള്‍ മാറ്റുന്ന ഇവരുടെ സംരക്ഷണയില്‍ കുട്ടികളെ ഏല്‍പ്പിക്കാനാകില്ലെന്നു സിഡബ്ല്യുഎസ് കോടതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു നാട്ടിലുള്ള ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ വിട്ടു നല്‍കാനാകില്ലെന്ന നിലപാട് അധികൃതര്‍ തുടര്‍ന്നു.വിവാഹ മോചന ശ്രമത്തിൽ നിന്നും പിന്മാറിയതിനുശേഷമാണ് അധികൃതരും നിലപാട് മാറ്റി കുട്ടികളെ വിട്ടു കൊടുത്തത്.