യുവതി കുത്തേറ്റു മരിച്ചു

single-img
23 April 2012

കിളിമാനൂരില്‍  റബര്‍ ടാപ്പിംഗിന്    ഭര്‍ത്താവിനൊപ്പം പോയ യുവതി  കുത്തേറ്റു മരിച്ചു. കല്ലറ കുറ്റിമൂട് ആശാരിമുക്കിന് സമീപം ലത (31) ആണ്  ഇന്ന് രാവിലെ   കുത്തേറ്റ്  മരിച്ചത്. കുത്തേറ്റ ലതയെ ഭര്‍ത്താവും  നാട്ടുകാരും  ചേര്‍ന്ന്  രാവിലെ 7.10 ന് വെഞ്ഞാട്മൂട്  ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

ടാപ്പിംഗ് തൊഴിലാളിയായ ജയരാജുമൊന്നിച്ച്  എന്നും പുലര്‍ച്ചെ ലത ടാപ്പിംഗിന് പോകുമായിരുന്നു.  ഇന്ന് പുലര്‍ച്ചെ  ഇവര്‍ ജോലിക്ക്  പോയപ്പോള്‍ അബദ്ധത്തില്‍  കത്തി  കൊണ്ടതാണെന്നാണ് ഭര്‍ത്താവ്  പറയുന്നതെങ്കിലും ഭര്‍ത്താവ് ലതയെ കുത്തികൊലപ്പെടുത്തിയതാവാം എന്ന് പോലീസ് സംശയിക്കുന്നുന്നുണ്ട്.  പോലീസ് കേസെടുത്തിട്ടുണ്ട്.