ഇന്ത്യക്കാര്‍ അതിര്‍ത്തികടന്ന് മീന്‍ പിടിക്കുന്നു: ശ്രീലങ്കന്‍മന്ത്രി

single-img
23 April 2012

ഇന്ത്യയിലെ മീന്‍പിടുത്തക്കാര്‍  അതിര്‍ത്തികടന്ന്   മീന്‍ പിടിക്കുന്നതായി  ശ്രീലങ്കന്‍ മന്ത്രി  ഡോഗ്ലസ് ദേവാനന്ദ.  ഏകദേശം 1000 ബോട്ടുകളിലായി 5000  മീന്‍പിടുത്തക്കാര്‍  രാമേശ്വരത്തിനടുത്തുള്ള  അതിര്‍ത്തിലംഘിച്ച്  മീന്‍പിടിക്കുന്നതായിട്ടാണ് പരാതി.

ശ്രീലങ്കയിലെ  സമുദ്രതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി  മീന്‍ പിടിക്കരുതെന്ന്  ഇന്ത്യന്‍ ഗവണ്‍മെന്റിന്  മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.  എന്നാല്‍ ഈ മുന്നറിയിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ്  അദ്ദേഹം പ്രതിഷേധിച്ചത്.  അതിര്‍ത്തി കടന്നുള്ള മീന്‍ പിടുത്തം  ശ്രീലങ്കന്‍ മത്സ്യ സമ്പത്തിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.