പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

single-img
23 April 2012

മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഇന്നലെ ആരംഭിച്ച   അനിശ്ചിതകാല സമരം പിന്‍വലിച്ചു.  മൂന്നുവര്‍ഷത്തെ  നിര്‍ബന്ധിത ഗ്രാമീണ സേവനം വ്യവസ്ഥചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാമെന്ന് ആരോഗമന്ത്രി വി.എസ്  ശിവകുമാര്‍  രാത്രി വൈകി നടത്തിയ  മൂന്നാംവട്ട ചര്‍ച്ചയില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ്  സമരം പിന്‍വലിച്ചത്. ആരോഗ്യവകുപ്പ്സെക്രട്ടറി  രാജീവ്  സദാനന്ദനും  ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.  കൂടാതെ  നിയമവിരുദ്ധ ബോണ്ട് വ്യവസ്ഥ പിന്‍വലിക്കുക, നിര്‍ബന്ധിത  ഗ്രാമീണ സേവനത്തിന് പകരം  പി.എസ്.സി  വഴി  സ്ഥിര നിയമനം നടത്തുക, കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ മാറ്റുക, മെറ്റേണിറ്റി ബെനിഫിറ്റ്  പിന്‍വലിച്ച്  നടപടി  പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍  പരിഗണിക്കാന്‍  കമ്മറ്റിയെ  നിയമിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.   ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍  ഡ്യൂട്ടിക്ക്  കയറും.