മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സമരം ; ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

single-img
23 April 2012

സംസ്ഥാനത്ത്  ഇന്നാരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍  പി.ജി. ഡോക്ടര്‍മാരുടെ സമരം പരിഹരിക്കുന്നതിനായി  മന്ത്രി വി.എസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ച   പ്രാപ്തിയിലെത്തിയില്ല.  നിര്‍ബന്ധിതമായുള്ള മൂന്ന് വര്‍ഷ  ഗ്രാമീണ സേവനം  നടത്തണമെന്ന ഉത്തരവ്  മരവിപ്പിക്കാമെന്ന് മന്ത്രി ഡോര്‍ടമാരുടെ  പ്രതിനിധികളുമായുള്ള  ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. എന്നാല്‍  ഈ ഉത്തരവ് മരവിപ്പിക്കുകയല്ല,  പിന്‍വലിക്കുകയാണ് വേണ്ടതെന്ന്  ഡോക്ടര്‍മാര്‍   പിന്നീട് അറിയിച്ചു. ഈ ആവശ്യം അംഗീകരിക്കുന്നതുവരെയും സമരം  ചെയ്യുമെന്നാണ്  ഡോക്ടര്‍മാരുടെ തീരുമാനം.

മന്ത്രി വി.എസ്. ശിവകുമാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം പ്രത്യേക യോഗത്തിലാണു  സമരം തുടരാന്‍  ഡോക്ടര്‍ തീരുമാനിച്ചത്. ഹൗസ്സര്‍ജന്‍ മാരും  ഇവരെ പിന്തുണയ്ക്കുന്നുണ്ട്.