കലക്ടറുടെ ആരോഗ്യ നില ഗുരുതരം

single-img
23 April 2012

റായ്പൂർ:മാവോയിസ്റ്റുകൾ രണ്ടു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ സുഖ്മ കലക്ടർ അലക്സ് പോൾ മേനോന്റെ ആരോഗ്യ നില അതീവഗുരുതരം എന്നു മാവോയിസ്റ്റുകൾ കത്തു മുഖേന അറിയിച്ചു.ആസ്മരോഗിയായ കലക്ടർക്ക് ഉടൻ വൈദ്യ സഹായ എത്തിച്ചു കൊടുക്കണമെന്നും കത്തിൽ പറയുന്നുണ്ട്.മധ്യസ്ഥ ചർച്ചയ്ക്കായി പ്രശാന്ത് ഭൂഷൺ,ബി.ഡി ശർമ,മനീഷ് കുഞ്ജം എന്നിവരെ നിയോഗിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം.കളക്ടര്‍ക്ക് ആവശ്യമായ മരുന്നുകളുമായി മധ്യസ്ഥര്‍ ചര്‍ച്ചയ്ക്കെത്തണമെന്നും പറയുന്നുണ്ട്.അതേസമയം കളക്ടറെ മോചിപ്പിച്ചതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തു എന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കി. കളക്ടറെ വിട്ടുകിട്ടുന്നത് വരെ മാവോയിസ്റ്റുകള്‍ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.