സീരിയല്‍ നടിയെ വിവാഹം ചെയ്തവിവാഹത്തട്ടിപ്പു വീരന്‍ പിടിയില്‍

single-img
23 April 2012

നെടുമങ്ങാടിനു സമീപം ദന്തഡോക്ടറാണെന്ന വ്യാജേന  സീരിയല്‍ നടിയെ വിവാഹംചെയ്ത അള്‍ പിടിയില്‍.  കരുനാഗപള്ളി  വവ്വാക്കാട്  തേവരശ്ശേരി  രാജേഷി(30)നെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്.

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള  ഇയാള്‍  ദന്തഡോക്ടര്‍ ആണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വിവാഹം. ഇതിന് മുമ്പ് മറ്റൊരു സ്ത്രീയേയും അദ്ദേഹം വിവാഹം  ചെയ്തിട്ടുണ്ട്. ഈ വിവരം  നടിയില്‍ നിന്ന് മറച്ചുവച്ചിരുന്നു.   കൂടാതെ   ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഒമ്പതോളം  കേസുകള്‍  ഇദ്ദേഹത്തിന്റെ പേരില്‍ നിലവിലുണ്ട്.