കൂടംകുളം; നിരാഹാരസമരം മെയ് ഒന്നുമുതല്‍ ആരംഭിക്കും- സമരസമിതി

single-img
23 April 2012

കൂടംകുളം  ആണവനിലയവുമായി ബന്ധപ്പെട്ട്  അനിശ്ചിതകാല ഉപവാസസമരം  നടത്തുമെന്ന്  സമര സമിതി ഇന്ന് പ്രഖ്യാപിച്ചു. അടുത്തമാസം ഒന്നാം തീയതി മുതലാണ് ഉപവാസ സമരം തുടങ്ങുന്നത്.  കഴിഞ്ഞ മാര്‍ച്ച് 27ന്  സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം ഒത്തു തീര്‍പ്പാക്കുമ്പോള്‍  കൊടുത്ത  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഇവര്‍ സമരത്തിന് ഒരുങ്ങുന്നത്.

ആണവനിലയമുണ്ടാക്കുന്ന  പ്രശ്‌നങ്ങളെ  കുറിച്ച് പഠിക്കാന്‍  സ്വതന്ത്ര ദേശീയ കമ്മിറ്റിയെ  നിയമിക്കും.  ജയിലില്‍  കഴിയുന്നവരെ മോചിപ്പിക്കുമെന്നും വ്യാജകേസുകള്‍  പിന്‍വലിക്കുമെന്നും സമരം ഒത്തു തീര്‍പ്പു സമയത്ത് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.  എന്നാല്‍  ഒരുമാസം കഴിഞ്ഞിട്ടും  സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാ എന്നാണ് സമരസമിതിക്കാര്‍ പറയുന്നു.  ഇതില്‍ പ്രതിശേധിച്ചാണ്  അവര്‍ ഉപവാസ സമരത്തിന് ഒരുങ്ങുന്നത്.