നാവികരെ കേരളാ പോലീസ് തട്ടിക്കൊണ്ടു പോയെന്ന് ഇറ്റലി

single-img
23 April 2012

നിയമവിരുദ്ധമായി കേരളാ പോലീസ് ഇറ്റലിയുടെ രണ്ട് നാവികരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇറ്റലി.മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഇറ്റാലികൻ നാവികരെ തട്ടിക്കൊണ്ട് പോയിരിക്കുന്നു എന്നാണു കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നത്.കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍ തിരിച്ചറിയാനെന്ന വ്യാജേനയാണ് ചരക്ക് കപ്പലായ എന്റിക്കാ ലെക്‌സി മടക്കിവിളിപ്പിച്ചതെന്നും റിട്ട് ഹർജ്ജിയിൽ പറയുന്നു.കേരള പോലീസ് തട്ടിക്കൊണ്ട് പോയ ചുമതല ഇന്ത്യക്കാണെന്നും അവരെ ഇറ്റലിക്ക് കൈമാറുകയാണു വേണ്ടതെന്നും ഹർജ്ജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്.ഇറ്റാലിയൻ നിയമ പ്രകാരം നാവികർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഹർജ്ജിയിൽ പറയുന്നു