ഡേര്‍ട്ടി പിക്ചര്‍ സംപ്രേക്ഷണം തടഞ്ഞു

single-img
23 April 2012

സിൽക് സ്മിതയുടെ ജീവിതകഥയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച ഡേർട്ടി പിക്ചറിന്റെ ടെലിവിഷന്‍ സംപ്രേഷണം വാര്‍ത്താവിതരണമന്ത്രാലയം  തടഞ്ഞു.ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണു ഡേര്‍ട്ടി പിക്ചര്‍.ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കും രാത്രി എട്ടുമണിക്കും ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു സോണി ടിവി നിശ്ചയിച്ചിരുന്നത്.59 കട്ടുകളോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം രാത്രി 11 മണിക്ക് ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന് ആവശ്യപ്പെട്ടാണു വാര്‍ത്താവിതരണമന്ത്രാലയം സോണി ടി.വിക്ക് കത്ത് നല്‍കിയിരിക്കുന്നത്.എട്ട് കോടി രൂപയ്ക്കാണ് സോണി ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം നേടിയത്. ദേശിയ പുരസ്കാരം ലഭിച്ച ചിത്രം ജനങ്ങൾ കാണേണ്ടെന്ന നിലപാട് തന്നെ ഞെട്ടിച്ചെന്ന് സിനിമയുടെ സംവിധായകന്‍ മിലന്‍ ലുത്രിയ പറഞ്ഞു.

 

httpv://www.youtube.com/watch?v=43cgCUxuKt8