ഉണ്ണിത്താന്‍ വധശ്രമക്കേസന്വേഷിക്കുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

single-img
23 April 2012

ഉണ്ണിത്താന്‍ വധശ്രമക്കേസന്വേഷിക്കുന്ന സി.ബി.ഐയിലെ മൂന്ന്  ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്.   ഈ കേസുമായി ബന്ധപ്പെട്ട്  അറസ്റ്റുചെയ്ത  ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി എന്‍.അബ്ദുള്‍ റഷീദിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് കൊച്ചി യുണിറ്റ്  എസ്.പിയടക്കമുള്ള   മൂന്ന്  ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്  കേസ്.  ജാമ്യമില്ലാ വകുപ്പ്  ചുമത്തി  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദും  സി.ബി.ഐ മര്‍ദ്ദിച്ചെന്നാരോപിച്ച്  കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.  ഈ പരാതിയിന്‍ മേലാണ്   നടപടി വന്നിരിക്കുന്നത്.