ബീമാപള്ളി ഉറൂസിനു കൊടിയേറി

single-img
23 April 2012

ബീമാപള്ളി ദര്‍ഗാഷെരീഫിലെ ഉറൂസ് മഹോത്സവത്തിനു കൊടിയേറി.തഖ്ബീര്‍ ധ്വനികള്‍ നിറഞ്ഞ ഭക്തിനിര്‍ഭര നിമിഷത്തില്‍ ഇരുവര്‍ണ പതാക പള്ളിയിലെ മിനാരങ്ങളിലേക്ക് ഉയര്‍ത്തിയതോടെയാണു ഉറൂസിനു തുടക്കമായത്.പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികൾ ഉറൂസിനോട് അനുബന്ധിച്ച് നടക്കും.

ഉറൂസ് ഉത്സവം പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും ജില്ലാകളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ക്കും അവധിയായിരിക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.40 വരെ ക്ളാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.