ഇന്ന് അക്ഷയതൃതീയ

single-img
23 April 2012

ഇന്ന് അക്ഷയ തൃതീയ.   ഈ ദിവസത്തില്‍ എല്ലാ സമയവും  ശുഭമൂഹൂര്‍ത്തങ്ങള്‍ ആണ്.    മേടമാസത്തിലെ  കറുത്ത  വാവു കഴിഞ്ഞുവരുന്ന  തൃതീയയാണ്  നാം അക്ഷയ തൃതീയയായി ആ ഘോഷിക്കുന്നത്. അക്ഷയ  എന്നാല്‍ ക്ഷയിക്കാത്തതെന്നും ത്രീതീയ  എന്നാല്‍  മൂന്നാമത്തത് എന്നുമാണ് അര്‍ത്ഥം.  ഈ ദിവസം  എന്ത് വാങ്ങിയാലും അത് നശിക്കില്ലെന്നും  വാങ്ങുന്ന വസ്തു  വര്‍ദ്ധിച്ചു വരുമെന്നും വിശ്വസിക്കുന്നു.  ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആളുകള്‍   സ്വര്‍ണ്ണം പോലുള്ള പലവില പിടിപ്പുള്ള സാധനങ്ങളും  അക്ഷയതൃതീയ ദിവസംവാങ്ങുന്നത്.  ഈ  ദിവസം ധാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് പുണ്യമായി കരുതുന്നു.