രഞ്ജിത് മഹേശ്വരിയ്ക്ക് ഒളിമ്പിക്സ് യോഗ്യത

single-img
22 April 2012

മലയാളി താരം രഞ്ജിത് മഹേശ്വരിയ്ക്ക് ലണ്ടൻ ഒളിമ്പിക്സ് യോഗ്യത.ട്രിപ്പിൾ ജമ്പിലാണ് യോഗ്യത.പട്യാലയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിലെ സ്വർണ്ണമാണ് താരത്തിന് ലണ്ടനിലേയ്ക്കുള്ള ടിക്കറ്റ് നൽകിയത്.തമിഴ് നാടിന് വേണ്ടി കളത്തിലിറങ്ങിയ രഞ്ജിത് 16.72 മീറ്റർ എന്ന സ്വന്തം മീറ്റ് റെക്കോർഡ് തിരുത്തിയാണ് മെഡൽ നേടിയത്.ഇതിന് മുൻപ് 2005ലും 2007ലും ഇവിടെ സ്വർണ്ണം നേടിയിട്ടുണ്ട്. ഇതോടെ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളികളുടെ എണ്ണം മൂന്നായി.